
തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യു റിക്കവറി സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകളിലെ ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം മുടങ്ങിയതിനെതിരെ കേരള എൻ.ജി.ഒ സംഘ് റവന്യു കമ്മിഷണറെ ഉപരോധിച്ചതിന് പിന്നാലെ പ്രശ്നം പരിഹരിച്ച് റവന്യുമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കി. തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം പുതുക്കി നൽകേണ്ട തുടർച്ചാനുമതി മാസങ്ങൾ കഴിഞ്ഞും പുതുക്കാത്തതാണ് ശമ്പളം മുടങ്ങാൻ ഇടയാക്കിയത്. ഉപരോധം എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ രമേശ് ഉദ്ഘാടനം ചെയ്തു.