പാറശാല:പരശുവയ്ക്കൽ സ്വദേശി മേരിസ്റ്റെല്ല റവന്യു സെക്രട്ടറിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ നിയമാനുസൃതമായ നടപടികൾ പൂർത്തീകരിച്ച് നല്കുന്നതാണെന്ന ഉറപ്പിന്മേൽ 8ന് നടത്താനിരുന്ന നിരാഹാര സമരം മാറ്റി വച്ചു.സ്വന്തം ഭൂമി നഷ്ടപ്പെട്ടതിന് കാരണമായ റവന്യു അധികാരികളുടെ പിഴവുകൾക്കെതിരെ നൽകിയ പരാതിയെ തുടർന്നാണ് നടപടി.