al-ameen

തിരുവനന്തപുരം: പട്ടാപ്പകൽ കോഴിക്കടയിൽ നിന്ന് പണവും സ്‌കൂട്ടറും മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. നേമം കാരയ്‌ക്കാമണ്ഡപം ചാനൽക്കരവീട്ടിൽ അൽഅമീ (40) നെയാണ് നേമം പൊലീസ് അറസ്റ്റുചെയ്തത്. രണ്ടാഴ്ച മുമ്പാണ് സംഭവം . കാരയ്‌ക്കാമണ്ഡപം ടി.ആർ ബ്രോയിലേഴ്സ് എന്ന കോഴിക്കടയിൽ നിന്നാണ് 40,​000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ചത്. പിന്നീട് അൽഅമീൻ സ്‌കൂട്ടർ പണയം വച്ചു. സ്കൂട്ടർ പൊലീസ് കണ്ടെടുത്തു. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാകേഷ്, എ.എസ്.ഐമാരായ അജിത് കുമാർ,ശ്രീകുമാർ, സീനിയർ സി.പി.ഒ ജയകുമാർ, സി.പി.ഒമാരായ ഗിരി, സജു, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്‌.