കോവളം : വലിയവിള പ്രിയദർശിനി നഗർ പൊന്നൻ മെമ്മോറിയൽ ഗ്രന്ഥശാലയുടെ സുവർണ്ണ ജൂബിലി ആഘോഷം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.എസ് അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത.എസ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.കെ.തുളസീധരൻ,ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലതാ ദേവി,മുൻ ബ്ലോക്ക് മെമ്പർ എ.കെ.ഹരികുമാർ,ആഴിമല ക്ഷേത്രം സെക്രട്ടറി വിജേഷ്,സ്വാഗത സംഘം കൺവീനർ വി.സത്യകുമാർ,ഗ്രന്ഥശാലാ സെക്രട്ടറി പ്രശാന്ത്.വി.പത്മൻ എന്നിവർ സംസാരിച്ചു.