കോവളം : ആർ.എസ്.പി കോവളം മണ്ഡലം സമ്മേളനം അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ഇന്ദുലാൽ ആർ.എസ് പിജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കേന്ദ്ര കമ്മറ്റി അംഗം കെ.എസ്. സനൽകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജയകുമാർ, സംസ്ഥാന കമ്മറ്റി അംഗം വിനോബതാഹ, ആർ.വൈ.എഫ് നേതാവ് കിരൺ ജി. നാരായണൻ എന്നിവർ സംസാരിച്ചു. ജെ. സുധാകരൻ ബാലരാമപുരം അനുശോചന പ്രമേയവും, പൂവാർ പഞ്ചായത്ത് അംഗം എസ്. സജയകുമാർ രക്തസാക്ഷി പ്രമേയവും കോവളം മണ്ഡലം സെക്രട്ടറിയായി വിഴിഞ്ഞം വർഗ്ഗീസ് ഉൾപ്പെടെ 23 അംഗ മണ്ഡലം കമ്മറ്റിയെയും തിരഞ്ഞെടുത്തു.