psc-exam-

തിരുവനന്തപുരം: 18ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,​ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II പരീക്ഷ എഴുന്ന കൊവിഡ് ബാധിച്ച ഉദ്യോഗാർത്ഥികൾ അക്കാര്യം രണ്ടുദിവസം മുമ്പ് പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിനെയും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ kdrbtvm@gmail.com എന്ന ഇ-മെയിൽ വഴിയോ 9496102709,​ 854700068 എന്നീ നമ്പറുകളിലോ അറിയിക്കണം. രജിസ്റ്റർ നമ്പർ, പരീക്ഷാകേന്ദ്രത്തിന്റെ പേര് എന്നിവ ഇ - മെയിലിൽ ഉൾപ്പെടുത്തണം. കൊവിഡ് ബാധിതരായ ഉദ്യോഗാർത്ഥികൾ പോസിറ്റീവ് ആയ സർട്ടിഫിക്കറ്റും ഹാജരാക്കണം.