
തിരുവനന്തപുരം: ന്യൂനപക്ഷത്തെ പൊതുശത്രുവായി മുദ്രകുത്തി ഭൂരിപക്ഷത്തിന്റെ മനസിലേക്ക് വിഷവിത്തുകൾ പാകി ഭരണകൂടത്തോടുള്ള വിയോജിപ്പുകൾ മറയ്ക്കുന്ന ഫാസിസ്റ്റ് തന്ത്രം സമൂഹം തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരം മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നൽകി. ഹൈദർ അലി ശിഹാബ് തങ്ങൾ ഹെല്പ് മിഷൻ പ്രഖ്യാപനം പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഇബ്രാഹിം ഹാജി തിരൂർ കൈമാറിയ ഫണ്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി സ്വീകരിച്ചു. സൊസൈറ്റി ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ബീമാപ്പള്ളി റഷീദ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാർ, ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, നൗഷാദ് ബാഖവലി ചിറയിൻകീഴ്, ഡോ. എം.കെ. മുനീർ എം.എൽ.എ, കെ. മോയിൻകുട്ടി എന്നിവർ പങ്കെടുത്തു.