
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള "ജനമിത്ര പുരസ്കാരം" ഡോ.എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീറിന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി സമർപ്പിച്ചു. സ്നേഹ സാന്ദ്രം ചാരിറ്റബിൾ പ്രസിഡന്റ് സിന്ധു മനുവർമ്മ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ.കെ. ജയകുമാർ, വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.ജയഡാളി, നിംസ് ജനറൽ മാനേജർ ഡോ.സാജു, റാണി മോഹൻദാസ്, ഷീജസാന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.