പാലോട്: കനത്ത മഴയെ തുടർന്ന് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞാർ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.പെരിങ്ങമ്മല വില്ലേജിലെ രണ്ട് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.മഴ തുടരുകയാണെങ്കിൽ മങ്കയം വി.എസ്.എസ് ഹാളിൽ ക്യാമ്പ് ആരംഭിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളം സജ്ജമാക്കിയിട്ടുണ്ട്.പെരിങ്ങമ്മല, തെന്നൂർ വില്ലേജ് ഓഫീസർമാർ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും. ഇനിയും വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റും. ബ്രൈമൂർ, മങ്കയം ഇടിഞ്ഞാർ ഭാഗങ്ങളിൽ ശക്തമായ മഴയാണ്. മലവെള്ള പാച്ചിലും ശക്തമാണ്. നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മങ്കയം എക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നതല്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. പാലോട് പൊലീസിന്റെ നേതൃത്വത്തിൽ വനമേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.