ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ ഹരിത കർമ്മസേനയുടെ സ്വാപ് ഷോപ്പ് നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ,​ സ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ രമ്യ സുധീർ,​ ഗിരിജ,​ എസ്.ഷീജ,​ കൗൺസിലർമാരായ ഒ.പി. ഷീജ,​ ലൈലാബീവി,​ വി.എസ്. നിതിൻ,​ ശുചിത്വമിഷൻ റിസോഴ്സ്‌പേഴ്സൺ ജയരാജ്,​ നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ റസീന,​ ഹരിത ‌കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.