
നെടുമങ്ങാട്: ചെല്ലാംകോട് എൻ.എസ്.എസ് കരയോഗത്തിന്റെ നവീകരിച്ച ഒാഡിറ്റോറിയം എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വിജയവിക്രമൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മുൻ കരയോഗ ഭാരവാഹികളെ ആദരിക്കുകയും എസ്.എസ്.എൽ.സി,ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കുകയും ഓണക്കിറ്റ് വിതരണം എന്നിവയും നടന്നു.
എൻ.എസ്.എസ് നെടുമങ്ങാട് മേഖലാ കൺവീനർ വിജയകുമാർ, മുൻ മേഖലാ കൺവീനർ എ.ആർ. നാരായണൻ നായർ, നെട്ട കരയോഗം പ്രസിഡന്റ് എസ്. ചന്ദ്രകുമാർ, ചെല്ലാംകോട് കരയോഗം സെക്രട്ടറി അജേന്ദ്രൻ നായർ, ട്രഷറർ വി.എസ്. ജ്യോതിഷ്, വൈസ് പ്രസിഡന്റ് ബി .വിജയൻ എന്നിവർ സംസാരിച്ചു.