നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം കരകുളം ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷം 10ന് കരകുളം ശ്രീനാരായണ ഗുരുമന്ദിരത്തിൽ ബി.സുധാകരന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 7.30ന് പതാക ഉയർത്തൽ,7.45ന് വിശേഷാൽ ഗുരു പൂജ, വൈകിട്ട് 3ന് ഘോഷയാത്ര കരകുളം പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിക്കും.

4.30ന് കരോക്കെ ഗാനമേള,​ 5ന് പ്രൊഫ.വി. വിശ്വമംഗലംസുന്ദരേശൻ മുഖ്യ പ്രഭാഷണം നടത്തും. 5.30ന് നടക്കുന്ന യോഗത്തിൽ എസ്.എൽ.ഗിരീശബാബു സ്വാഗതം പറയും.

ഗുരുദേവ സന്ദേശം നെടുമങ്ങാട് യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് പറയും, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, വി രാജീവ് (വാർഡ് മെമ്പർ വഴയില), വീണാ രാജീവ് (വാർഡ് മെമ്പർ ആറാം കല്ല്),നെടുമങ്ങാട് യൂണിയൻ ഭാരവാഹികൾ,യൂത്ത് മൂവ്മെന്റ് വനിതാ സംഘം ഭാരവാഹികൾ, പ്രദീപ് പ്രഭാകർ(സീരിയൽ ആർട്ടിസ്റ്റ്),പി. വൈക്കം ഉദയരാജൻ (മുൻ ശാഖാ പ്രസിഡന്റ്), ശ്രീകലചന്ദ്രൻ എന്നിവർ പങ്കെടുക്കും.