ചിറയിൻകീഴ്: ശാർക്കര സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ചിത്തിരത്തോണി 85ന്റെ നേതൃത്വത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം രക്ഷാധികാരി മനോജ് ബി.ഇടമന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ വി.ജോയി ആദരിച്ചു. പാലിയേറ്റീവ് കെയർ കിടപ്പുരോഗികൾക്കുള്ള ധനസഹായം ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് വിതരണം ചെയ്തു. എൻജിനിയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സജി മോഹൻ, സെക്രട്ടറി ജോയ് പുഷ്പ, പ്രസിഡന്റ് ബി.ഷാജഹാൻ, ടി.അനിൽകുമാർ, പി.പ്രേംകുമാർ എന്നിവർ സംസാരിച്ചു.