മണമ്പൂർ: ആർട്ടിസ്റ്റ് രാജാ രവിവർമ്മ ഗ്രന്ഥശാലാ കർമ്മസമിതിയുടെ ഓണം കാവ്യോത്സവം 9ന് ഗവ. യു.പി സ്കൂളിൽ ഉച്ചയ്ക്ക് 2ന് നടക്കും. കുമാരനാശാൻ, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി '' ഇടശ്ശേരി, എൻ.എൻ കക്കാട്, ബാലാമണിയമ്മ, ഒ.എൻ.വി, സുഗതകുമാരി, യൂസഫലി കേച്ചേരി, ചെമ്മനം ചാക്കോ തുടങ്ങിയ പ്രിയപ്പെട്ടവരുടെ കവിതകൾ ആലപിക്കും. മണമ്പൂർ രാജൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.എസ്. സുനിൽ, അഡ്വ.എം.പി. ശശിധരൻ നായർ എന്നിവർ സംസാരിക്കും. ശശി മാവിൻമൂട്, എ.വി. ബാഹുലേയൻ, ജയചന്ദ്രൻ പനയറ, യു.എൻ.ശ്രീകണ്ഠൻ, എസ്. സതീഷ് കുമാർ, എം.എസ്. വേണു ഗോപാൽ, എച്ച്.എൽ. നസീം, വി. പ്രശോകൻ, രമ സുരേഷ്, ജി. സുലോചന, ജി. പ്രഫുല്ലചന്ദ്രൻ, ശശി കെ. വെട്ടൂർ, അജിതൻ, ബേബിഗിരിജ, അഷ്ടമി ബിമൽ, ഹർഷ എൽ. രവികുമാർ, നിനവ് വിജയ്, എസ്. ശിവദ, ബി. അനാമിക', ആയിഷ സുധീർ, എ. സഫ, എ. സഫ്ന, എസ്.ആർ. ബുഷ്റ, റൊന തസ്നീം എന്നിവർ കവിതകൾ അവതരിപ്പിക്കും. എസ്. സുരേഷ് ബാബു സ്വാഗതവും എസ്. സജീവ് നന്ദിയും പറയും.