മുടപുരം: മുട്ടപ്പലം നവഭാവന സമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഓണാഘോഷ പരിപാടി 7,8,11 തീയതികളിൽ നടക്കും.7ന് രാവിലെ 9ന് സമിതി പ്രസിഡന്റ് എസ്.വി.അനിലാൽ പതാക ഉയർത്തും തുടർന്ന് കലാകായിക മത്സരങ്ങൾ ആരംഭിക്കും.11ന് വൈകിട്ട് 5ന് ആരംഭിക്കുന്ന പൊതുസമ്മേളനം വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് എസ്.വി.അനിലാൽ അദ്ധ്യക്ഷത വഹിക്കും. കവി എം.മോഹൻദാസ് സമ്മാനങ്ങൾ വിതരണം ചെയ്യും.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഗംഗ,ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.സജിത്ത്, ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര,സമിതി രക്ഷാധികാരി എം.അലിയാര് കുഞ്ഞു,കേരളകുമുദി ലേഖകൻ സജിതൻ.ബി.എസ്, ഡോ. ഡി.ചന്ദ്രകുമാർ (ഭാരത് ഹോസ്പിറ്റൽ),സമിതി സെക്രട്ടറി വി.മദന കുമാർ,ജോയിന്റ് സെക്രട്ടറി എസ്.ബിജു തുടങ്ങിയവർ സംസാരിക്കും.