
ഉള്ളൂർ: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയനിൽ വനിതാ സംഘം പ്രസിഡന്റ് രത്നമ്മ ജയമോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് നിർവഹിച്ചു. വനിതാ സംഘം സെക്രട്ടറി ലേഖ സന്തോഷ് സ്വാഗതം പറഞ്ഞു.
ഡയറക്ടർ ബോർഡ് മെമ്പർ കരിക്കകം സുരേഷ്, ഡോ. അനൂജ, സുധ വിജയൻ, മിനി ഷാജി, രാജി വിനോദ്, അംബിക സുരേന്ദ്രൻ, വടുവൊത്ത് പ്രസാദ്, സൈബർ സേന ജില്ലാ ചെയർമാൻ കുളത്തൂർ ജ്യോതി, യൂത്ത് മൂവ്‌മെന്റ് കൺവീനർ ആർ.വി. തംബുരു തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി അത്തപ്പൂക്കളം ഓണസദ്യ ഗാനമേള നൃത്തനൃത്യങ്ങൾ കുട്ടികളുടെ ചിത്രരചന മത്സരങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.