qrcod

മുടപുരം: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ മുഴുവൻ വീടുകളും, സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കാനൊരുങ്ങി മംഗലപുരം ഗ്രാമപഞ്ചായത്ത്. ഹരിതകർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് സർക്കാർ പുറത്തിറക്കിയ ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ. മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഇത്‌ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കുടവൂർ പാട്ടം വാർഡുകളിലെ മുറിഞ്ഞപാലം ജംഗ്ഷനിലെ ഒരു വീട്ടിൽ ക്യുആർകോഡ് പതിച്ച് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി, ശ്രീലത, ബിന്ദു ബാബു, സെക്രട്ടറി വി. ജ്യോതിസ്, അസിസ്റ്റന്റ് സെക്രട്ടറി ജനീഷ് വി.രാജ്, വി.ഇ.ഒ സീന, നവകേരളം കർമ്മപദ്ധതി റിസോഴ്സ്‌പേഴ്സൺ അഞ്ചു, കെൽട്രോൺ പ്രതിനിധി ഹരികൃഷ്ണൻ, പൊതുപ്രവർത്തകരായ രാജശേഖരൻ,വേണു, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.