തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് മിൽക്ക് ഇൻസെന്റീവ് ഓണത്തിനു മുൻപ് നൽകുമെന്ന പ്രഖ്യാപനം ഫലപ്രാപ്തിയെത്തി. ഇതുവരെ ഒന്നരലക്ഷം കർഷകർക്ക് സബ്സിഡി നല്കി. 3600 ഓളം ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന 1.97 ലക്ഷം കർഷകർക്കാണ് ലിറ്റർ ഒന്നിന് നാല് രൂപ നിരക്കിൽ മിൽക്ക് ഇൻസെന്റീവ് സ്കീം നടപ്പിലാക്കിയത്. 2022 ജൂലായിൽ ക്ഷീരസംഘങ്ങളിൽ പാൽ നൽകിയ കർഷകർക്കാണ് ആനുകൂല്യം ലഭിച്ചത്.