beverages-kerala

തിരുവനന്തപുരം: അത്തം പിറന്നതോടെ വച്ചടി കയറ്റമാണ് ബിവറേജസ് കോർപ്പറേഷന്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അത്തം മുതൽ ഇന്നലെ വരെ 30 ശതമാനമാണ് ബെവ്കോയുടെ അധിക വില്പന. ആഗസ്റ്റ് 30 മുതൽ സെപ്തംബർ അഞ്ചു വരെ 323 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 247 കോടിയായിരുന്നു വിറ്റുവരവ്.

തിരുവോണ ദിവസമായ സെപ്തംബർ 8 നും ചതയദിനമായ 10 നും ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും വിദേശ മദ്യ ചില്ലറ വില്പന ശാലകൾ തുറക്കില്ല. ബാറുകളും കള്ളു ഷാപ്പുകളും തിരുവോണദിവസവും പതിവുപോലെ പ്രവർത്തിക്കും. ചതയദിനത്തിൽ ബാറുകളും കള്ളുഷാപ്പുകളും തുറക്കില്ല.