കള്ളിക്കാട്: കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. 11ന് വാരാഘോഷം സമാപിക്കും. ഇന്ന് വൈകിട്ട് 5.30ന് വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മവും ഓണാഘോഷം ഉദ്ഘാടനവും സി.കെ. ഹരീന്ദ്രൻ. എം.എൽ.എ നിർവഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 6.15ന് കാവ്യസന്ധ്യയിൽ വയലാർ ശരത്ചന്ദ്ര വർമ്മ, ഡോ. ബിജു ബാലകൃഷ്ണൻ, ഉദയൻ കൊക്കോട്, അജി ദൈവപ്പുര, നിബിൽ കള്ളിക്കാട് എന്നിവർ പങ്കെടുക്കും. തുടർന്ന് മെഗാഷോ.
8ന്(തിരുവോണ ദിവസം) വൈകിട്ട് നൃത്തസംഗീത സന്ധ്യ. നാടകം. 9ന് വൈകിട്ട് 6ന് സമൂഹ തിരുവാതിര. 6.30ന് ഫ്ലാഷ്മോബ്. വൈകിട്ട് 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സി.കെ.ഹരീന്ദ്രൻ.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പങ്കജകസ്തൂരി എം.ഡി.ഡോ.ജെ. ഹരീന്ദ്രൻ നായർ ഓണ സന്ദേശം നൽകും. തുടർന്ന് ആദര സന്ധ്യ. രാത്രി 8ന് കരാക്കെ ഗാനമേള. നൃത്തം.10ന് വൈകിട്ട് 5ന് സമൂഹ തിരുവാതിര. നൃത്തം.7.30ന് ഷൈജു നെല്ലിക്കാടിന്റെ മെഗാഷോ.
11ന് ഉച്ചയ്ക്ക് കള്ളിക്കാട്ട് നാടൻ പാട്ട്. വൈകിട്ട് നാലിന് കള്ളിക്കാട് നിന്നും നെയ്യാർഡാം വരെ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര സി.കെ. ഹരീന്ദ്രൻ.എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യും. രാത്രി 8ന് സമാപന സമ്മേളനം. തുടർന്ന് പന്തളം ബാലന്റെ ഗാനമേള.