തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ബയോകെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15ന് രാവിലെ 11ന് നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.