തിരുവനന്തപുരം: ശ്രീ ഇരുംകുളങ്ങര ദുർഗാഭഗവതി ക്ഷേത്രം ട്രസ്റ്റിന് കീഴിലുള്ളതും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകൾ മികച്ച വിജയം നേടിയതുമായ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷ ഫോം ട്രസ്റ്റ് ഓഫീസിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ഹെഡ്മാസ്റ്ററോ, സ്‌കൂൾ പ്രിൻസിപ്പലോ, ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ മാർക്ക്‌ലിസ്റ്റിന്റെ കോപ്പിയും ഹാജരാക്കണം. സെപ്തംബർ 20ന് വൈകിട്ട് മുമ്പായി ട്രസ്റ്റ് ഓഫീസിൽ അപേക്ഷ നൽകണം.