
വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥിനി മിൽക സൂസന് യൂറോപ്യൻ യൂണിയന്റെ ഇറാസ്‌മസ് മുണ്ടസ് ഫെലോഷിപ്പ്. 30 ലക്ഷം രൂപയുടെ ഫെലോഷിപ്പ് നേടിയതിലൂടെ തുർക്കി, ബൾഗേറിയ രാജ്യങ്ങളിൽ രണ്ടുവർഷത്തെ പി.ജി പഠനത്തിനുള്ള അവസരം മിൽകയ്‌ക്ക് ലഭിച്ചു. മുഴുവൻ പഠനചെലവും യൂറോപ്യൻ യൂണിയനാണ് വഹിക്കുന്നത്. തൃശൂർ കുന്നംകുളം കൊല്ലന്നൂർ വീട്ടിൽ ബിജു, ബിബി ദമ്പതികളുടെ മകളാണ് മിൽക. ഈ വർഷമാണ് മിൽക വെള്ളായണി കാർഷിക കോളേജിൽ നിന്നും ബിരുദം നേടിയത്.