
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത്, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത്, ഡി. ടി. പി. സി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്ളാങ്കുടിക്കാവിൽ ഇക്കോടൂറിസം ആൻഡ് ക്യാമ്പിംഗ് സെന്ററിൽ സംഘടിപ്പിച്ച ഓണവാരാഘോഷം സി. കെ ഹരീന്ദ്രൻ എം. എൽ. എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ, ഡി. ടി. പി. സി സെക്രട്ടറി ഷാരോൺ വലിയ വീട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അൻസജിതാറസൽ, നെയ്യാറ്റിൻകര തഹസീൽദാർ അരുൺ ജെ. എൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജി മംഗളദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി. അശോക് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ എസ്. ജയന്തി സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. എസ് അനിൽ കുമാർ നന്ദിയും പറഞ്ഞു. ഓണോഘോഷത്തിന്റെ മുന്നോടിയായി വിളമ്പര ഘോഷയാത്രയും ലോക പൂക്കളമത്സരവും നടന്നു. എട്ടിന് ആഘോഷങ്ങൾ സമാപിക്കും.