guru
ഗുരുദേവ റിക്ഷ പുതിയ രഥത്തിൽ എഴുന്നള്ളിക്കും

ശിവഗിരി: ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്ന ഗുരുദേവ റിക്ഷയ്ക്കായി പുതിയ രഥം തയ്യാറായി. ശിവഗിരി തീർത്ഥാടന വേളയിലും ഗുരുദേവ ജയന്തി ആഘോഷത്തിനുമാകും റിക്ഷ എഴുന്നള്ളിക്കുക. മറ്റവസരങ്ങളിൽ ശിവഗിരി വൈദിക മഠത്തിന് സമീപത്തെ റിക്ഷാമണ്ഡപത്തിൽ ഭക്തജനങ്ങൾക്ക് ദർശിക്കാം. യു.എസ്.എയിൽ നിന്നും പ്രേംനാഥ് സോമശേഖരൻ പിള്ളയാണ് പുതിയ രഥം സമർപ്പിക്കുന്നത്.