പാലോട്: പൗവ്വത്തുർ ഗുരുദർശൻ ഗുരുമന്ദിരത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി മഹോത്സവം 9.10 തീയതികളിൽ പൗവ്വത്തുർ ഗുരുമന്ദിരത്തിൽ നടക്കും 9ന് പ്രസിഡന്റ് ബിനുകുമാർ പതാക ഉയർത്തും. 10 ന് അത്തപ്പൂക്കള മത്സരവും 11 ന് വിവിധ കലാകായിക മത്സരങ്ങളും 3 ന് വനിതകൾക്കുള്ള വടംവലി മത്സരവും നടക്കും 6.30 ഗുരുപൂജ. 10 ന് രാവിലെ 6 ന് ഗണപതിഹോമം 7 ന് ഗുരുപൂജ 7.30 മൃത്യുഞ്ജയഹോമം വൈകുനേരം 5 ന് ഘോഷയാത്ര 5.30ന് ഐശ്വര്യപൂജ, 6.30ന് സമൂഹപ്രാർത്ഥന ഗുരുപൂജ, ദീപാരാധന, 7 ന് സമ്മാനദാനം എന്നീ പരിപാടികളോടെ നടക്കുമെന്ന് വനിതാസംഘം പ്രസിഡന്റ് അശ്വതിയും സെക്രട്ടറി വിജയന്തിയും അറിയിച്ചു.