vld-3

വെള്ളറട: എസ്.എൻ.ഡി.പി ശാഖ യോഗം കരിക്കാമൻകോട് ശാഖയിൽ പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠയും ഗുരുക്ഷേത്ര സമർപ്പണവും നടന്നു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിരൺ ബി. വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമ്മലൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീകല,​ ദീപ സനൽ​ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് സെക്രട്ടറി മിഥുൻ എസ്. മോഹനൻ സ്വാഗതവും ട്രഷറർ ഗോകുൽ നന്ദിയും പറഞ്ഞു. ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള ദീപാലങ്കാരത്തിന്റെ ഉദ്ഘാടനവും മാജിക് ഷോയും നടന്നു.