chenkal-temple

പാറശാല: ഓണാഘോഷങ്ങളുടെ ഭാഗമായി മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി നടപ്പിലാക്കിയ ഓണക്കോടി, ഓണക്കിറ്റുകൾ എന്നിവയുടെ വിതരണം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ശ്രീരാഗം എക്‌സ്‌പോർട്സ് എം.ഡി ശിവശങ്കരൻനായർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ. ഹരികുമാർ, ഓലത്താനി അനിൽ, വൈ വിജയൻ, ജെ.ബി. അനിൽകുമാർ, സജി എന്നിവർ പങ്കെടുത്തു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിഗ്രഹങ്ങളിൽ ഓണക്കോടി ചാർത്തുന്നതോടെ ഭക്തജനങ്ങൾക്കു ഉത്രാടക്കാഴ്ച സമർപ്പണം നടത്താവുന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു.