mb-rajesh

തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ ഔദ്യോഗിക വസതി എം.വി. ഗോവിന്ദൻ മന്ത്രിയായിരിക്കെ വസതിയായി ഉപയോഗിച്ചിരുന്ന 'നെസ്റ്റ്' തന്നെയായിരിക്കും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള വസതിയാണിത്.

എം.വി. ഗോവിന്ദൻ മന്ത്രിയായപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ.വി.പി.പി. മുസ്തഫയാണ് രാജേഷിന്റെയും പ്രൈവറ്റ് സെക്രട്ടറി. ഗോവിന്ദൻ മന്ത്രിയായപ്പോഴത്തെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ മിക്കവരും രാജേഷിന്റെ സ്റ്റാഫിലും തുടരും.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദൻ കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിന് മുന്നിലെ പാർട്ടി ഫ്ലാറ്റിലേക്ക് താമസം മാറി. സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയിൽ നിന്ന് മന്ത്രി രാജേഷും ഉടൻ മാറും. ഇന്നലെ മന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം രാത്രിയോടെ പാലക്കാട്ടേക്ക് പോയി. രാവിലെ സ്വന്തം വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. ഫയലുകളൊന്നും നോക്കിയില്ല.

കാ​ര്യ​ങ്ങ​ൾ​ ​ആ​ഴ​ത്തി​ൽ​ ​പ​ഠി​ക്കും​:​ ​മ​ന്ത്രി​ ​രാ​ജേ​ഷ്

മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ആ​ഴ​ത്തി​ൽ​ ​പ​ഠി​ക്കു​ക​യും​ ​മ​ന​സ്സി​ലാ​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​എം.​ബി.​ ​രാ​ജേ​ഷ് ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​പ​റ​ഞ്ഞു.​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ഒ​ന്നാം​ ​അ​ന​ക്സി​ലെ​ ​ഓ​ഫീ​സി​ലെ​ത്തി​ ​ചു​മ​ത​ല​യേ​റ്റ​ ​ശേ​ഷം​ ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​രാ​ജേ​ഷ്.​ ​ല​ജി​സ്ലേ​ച്ച​റി​ൽ​ ​നി​ന്ന് ​എ​ക്സി​ക്യൂ​ട്ടീ​വി​ലേ​ക്കു​ള്ള​ ​മാ​റ്റ​മാ​ണ്.​ ​അ​തി​ന്റെ​ ​വ്യ​ത്യാ​സ​മ​നു​സ​രി​ച്ച് ​പ​രു​വ​പ്പെ​ടും.​ ​സ്പീ​ക്ക​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​നെ​ഗ​റ്റീ​വ് ​മാ​ർ​ക്ക് ​ഇ​ട്ടി​ട്ടി​ല്ല.​ ​ജ​ന​ങ്ങ​ൾ​ ​കാ​ര്യ​ങ്ങ​ൾ​ ​ലൈ​വാ​യി​ ​കാ​ണു​ന്ന​വ​രാ​ണ്.​ ​അ​വ​ർ​ ​വി​ല​യി​രു​ത്ത​ട്ടെ​യെ​ന്നും​ ​രാ​ജേ​ഷ് ​പ​റ​ഞ്ഞു.