പൂവാർ: ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കാഞ്ഞിരംകുളം പി.കെ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ. വത്സലകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. ഷിബു അദ്ധ്യക്ഷനായി. ബിജുകുമാർ. എസ് ( ഡി.ഒ.സി നെയ്യാറ്റിൻകര ) മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ഡി.എം. മരിയ ഷീല, പി.ടി.എ വൈസ് പ്രസിഡന്റ് അൻപുരാജ് എൻ.കെ എന്നിവർ സംസാരിച്ചു. ഗൈഡ് ക്യാപ്ടൻ സോജാ റീന. എസ് നന്ദി പറഞ്ഞു.