കോവളം: എസ്.എൻ.ഡി.പി യോഗം കരുമം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168 -ാമത് ജയന്തി ആഘോഷം ശനിയാഴ്ച നടക്കും. രാവിലെ 8.30ന് ചതയദിന പൂജ,​ വൈകിട്ട് 3.30ന് നടക്കുന്ന ജയന്തി സമ്മേളനം കുന്നുംപാറ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം. സുന്ദരേശൻ അദ്ധ്യക്ഷനായിരിക്കും. പരശുവയ്ക്കൽ എൻ.ആർ.സി നായർ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരി മഹിളാ ബാബു, ശാഖാ സെക്രട്ടറി റീനാ കൃഷ്ണകുമാർ, ആർ.ശിവദാസ് തുടങ്ങിയവർ സംസാരിക്കും.