rabis

തിരുവനന്തപുരം : ഉറ്റവരെ കാക്കാം; പേവിഷത്തിനെതിരെ ജാഗ്രത- എന്ന പേരിൽ ആരോഗ്യവകുപ്പ് കാമ്പയിൻ തുടങ്ങുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്‌കൂൾ കുട്ടികളെ ബോധവത്കരിക്കും. എല്ലാവരും പ്രതിരോധം അറിഞ്ഞിരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിട്ട് കഴുകുക,എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക.മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും എടുക്കണം,കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം,വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം.വളർത്തുനായകൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കണം,മത്സ്യം,മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുത്