ഗ്രീകാര്യം :ചെറുവയ്ക്കലിൽ ദേഹത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു, ചെറുവയ്ക്കൽ ശേഖരൻ നായർ ലെയ്ൻ ജലജാ ഭവനിൽ ജലജകുമാരി (61) ആണ് മരിച്ചത്. ഇന്നലത്തെ ശക്തമായ കാറ്റിൽ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജ കുമാരിയുടെ ദേഹത്തുവീഴുകയായി രുന്നു. ഇന്നലെ ഉച്ചയ്ക്ക് 11.30 നായിരുന്നു അപകടം.ഭർത്താവ് പുരുഷോത്തമനൊപ്പം വീടിന് സമീപത്തെ പുരയിടത്തിൽ നിൽക്കവെ, ചുവട് കേടായ നിന്ന തെങ്ങ് ഒടിഞ്ഞ് ജലജ കുമാരിയുടെ തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ പി.ജയേഷ്, പി. ദീപ. മരുമകൻ : സൂരജ്.

ക്യാപ്ഷൻ : മരിച്ച ജലജ കുമാരി