gurupoornima

പാറശാല: അദ്ധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി പാറശാല ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗുരു പൂർണ്ണിമ ആഘോഷം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എ.ഡി.പി.ഐ എം.കെ.ഷൈൻമോൻ മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ മുഖ്യപ്രഭാഷണം നടത്തി. 109 വയസുള്ള മുതിർന്ന അദ്ധ്യാപകൻ ഈശ്വര പിള്ളയെ ആദരിച്ചു.പാറശാല ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് എൽ.മഞ്ചുസ്മിത,വൈസ് പ്രസിഡന്റ് ആർ.ബിജു,പി.ടി.എ പ്രസിഡന്റ് അരുൺ,എ.ഇ.ഒ ദേവ പ്രദീപ്, ബി.പി.സി കൃഷ്ണകുമാർ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വിശാഖ്,എച്ച്.എം.ജാളി തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ സ്വാഗതവും പ്രിൻസിപ്പൽ രാജദാസ് നന്ദിയും പറഞ്ഞു.