
നെയ്യാറ്റിൻകര: അഖിലഭാരത വിശ്വമഹാകർമ്മ സഭ സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡന്റ് ഛേദിലാൽ ശർമ്മ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ടി.എൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ ദിനേശ് ഭായ് ശർമ്മ, സൂര്യകവി ഡോ.ജയദേവൻ, നാനോ ശില്പി ഡോ. ഗണേഷ് സുബ്രഹ്മണ്യം, ആറന്മുള വാൽക്കണ്ണാടി വിദഗ്ദ്ധൻ ഡോ.ബാലചന്ദ്രൻ, ഫോട്ടോഗ്രഫി അവാർഡ് ജേതാവ് കല്ലിയൂർ പ്രസാദ് എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി തത്തൻകോട് ആർ.കണ്ണൻ, ട്രഷറർ രമേഷ് ആചാര്യ അസി. സെക്രട്ടറി മനോരഞ്ജൻ റാണ, അഡ്വ. സതീഷ് ടി.പത്മനാഭൻ, ബിജുകൃഷ്ണൻ, രതീഷ് തേക്കട, പ്രസന്നൻ വേളൂർ, അമ്പിളി വിജയൻ, ഷീജ രാജേഷ്, കെ. സുന്ദരേശൻ, ഡോ. മനോഹരൻ, ജിജി ഗിരിജൻ, പ്രദീപ് വളളിക്കുന്നം, ഓമല്ലൂർ മുരളി, കാശി ഗണേശൻ എന്നിവർ പങ്കെടുത്തു.സംസ്ഥാന ഭാരവാഹികളായി ടി.എൻ.രാജൻ (പ്രസിഡന്റ്), അഡ്വ.സതീഷ് ടി. പത്മനാഭൻ, കിളികൊല്ലൂർ ശിവപ്രസാദ് (വർക്കിംഗ് പ്രസിഡന്റുമാർ), തത്തൻകോട് ആർ. കണ്ണൻ (സെക്രട്ടറി ജനറൽ), പ്രസന്നൻ വേളൂർ, കെ.വി പ്രകാശൻ (സംഘടനാ സെക്രട്ടറിമാർ), സുന്ദരേശൻ അണ്ടൂർക്കോണം, ഷീജ രാജേഷ് (വൈസ് പ്രസിഡന്റുമാർ), ഓമല്ലൂർ മുരളി, രാജേശ്വരി സന്തോഷ് കുമാർ (സെക്രട്ടറിമാർ), രമേഷ്‌കുമാർ എം.എസ് ആചാര്യ (ട്രഷറർ), കെ.ജയൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.