
തിരുവനന്തപുരം: വനമേഖലയിൽ പണിയെടുക്കുന്ന ആദിവാസികളടക്കമുള്ള ദിവസവേതനക്കാരെ പട്ടിണിയിലാക്കിയെന്നാരോപിച്ച് എ.ഐ.ടി.യു.സി അനുകൂല കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാനത്ത് ഓണദിവസങ്ങളിൽ കരിദിനമാചരിക്കും. മാർച്ച് മുതൽ ആഗസ്റ്റ് വരെ വനമേഖലയിൽ പണിയെടുത്ത ദിവസവേതനക്കാർ വേതനം മുടങ്ങിയതിനെത്തുടർന്ന് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനം നൽകിയിരുന്നു. നിരന്തരസമരവും നടത്തി. തുടർന്ന് കുടിശ്ശികയടക്കം വേതനം നൽകുന്നതിനായി ആഗസ്റ്റ് 31ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ആറ് കോടി അനുവദിച്ചു. എന്നാൽ ഇതുവരെ വേതനം അനുവദിച്ചിട്ടില്ല.