തിരുവനന്തപുരം:കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷന്റെ (കെ.എസ്.പി.എ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപവാസ സമരം സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി.വേലായുധൻ, ട്രഷറർ ആർ.രാജൻ ഗുരുക്കൾ, ഭാരവാഹികളായ ജി.പരമേശ്വരൻ നായർ, ജെ.ബാബു രാജേന്ദ്രൻ നായർ, മറുകിൽ ശശി, നദീറ സുരേഷ്, വി.മധുസൂദനൻ എന്നിവർ പങ്കെടുത്തു. മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക,അനുവദിച്ച ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസം.