പാറശാല: എസ്.എൻ.ഡി.പി യോഗം കുളവുംതലയ്ക്കൽ ശാഖയിൽ പുതുതായി നിർമ്മിച്ച ഗുരുമന്ദിരത്തിലെ ശ്രീനാരായണ ഗുരുദേവ ശിലാ വിഗ്രഹ പ്രതിഷ്ഠയും ചതയ ദിനാഘോഷവും 9,10 തീയതികളിൽ നടക്കും.9 ന് രാവിലെ 5.30 ന് ഗണപതി ഹോമത്തെ തുടർന്ന് 6.45 ന് ഗുരുപൂജ, 7.30ന് മൃത്യുഞ്ജയ ഹോമം,ഉച്ചയ്ക്ക് 2ന് അരുവിപ്പുറം ക്ഷേത്ര സന്നിധിയിൽ നിന്നാരംഭിക്കുന്ന വിഗ്രഹ ഘോഷയാത്ര നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഉദ്‌ഘാടനം ചെയ്യുന്നതും അയയിൽ,അയിരൂർ,മാരായമുട്ടം, പാറയ്ക്കോട്ടുകോണം, ചായ്‌ക്കോട്ടുകോണം,അമ്പലം, മലയിൽകട, മഞ്ചവിളാകം,ചാരുവിളാകം പാലം വഴി വഴി കുളവുംതലയ്ക്കലിൽ എത്തിച്ചേരുന്നതാണ്. വൈകിട്ട് 5.30ന് താഴികക്കുട സമർപ്പണം,തുടർന്ന് ഗുരുപൂജ, ,ശുദ്ധിക്രിയകൾ എന്നിവ. ചതയ ദിനത്തിൽ രാവിലെ 5.30ന് ഗണപതി ഹോമത്തെ തുടർന്ന് 5.45 ന്ശാന്തിഹവനം, 6.45 ന് കലശപൂജ. രാവിലെ 7.50 നും 8.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ശിലാവിഗ്രഹ പ്രതിഷ്ഠ. തുടർന്ന് പ്രതിഷ്ഠാ കലശം, കുംഭാഭിഷേകം, 9 ന് പ്രഭാത ഭക്ഷണം. വൈകുന്നേരം 6.15 ന് മഹാഗുരുപൂജ, പുഷ്‌പാഭിഷേകം, മഹാനിവേദ്യം.7 മണിക്ക് നടക്കുന്ന ശ്രീനാരായണ പ്രചാരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.ഡോ.ശശിതരൂർ എം.പി ശ്രീനാരായണ സന്ദേശം നൽകും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ,കെ.പി.സി.സി സെക്രട്ടറി മര്യാപുരം ശ്രീകുമാർ, ബി.ജെ.പി ജനറൽ സെക്രട്ടറി കരമന ജയൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ചെയർമാൻ അഡ്വ.പ്രദീപ്, കൺവീനർ നിധിൻകുമാർ ജെ.പി തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8.30 ന് സൂപ്പർ മെഗാഹിറ്റ് ഗാനമേള.