തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 11ന് തമിഴ്നാട് പര്യടനം പൂർത്തിയാക്കി ജില്ലയിൽ പ്രവേശിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ പാലോട് രവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാറശാലയിൽ നിന്ന് 11ന് രാവിലെ 7ന് ആരംഭിക്കുന്ന പദയാത്രക്ക് കെ.പി.സി.സി, ഡി.സി.സി നേതാക്കൾ സ്വീകരണം നൽകും. 11 ന് നെയ്യാറ്റിൻകര മാധവി മന്ദിരത്തിൽ (ഊരൂട്ടുകാല ജി.ആർ.പബ്ലിക് സ്‌കൂളിൽ) പ്രഭാത വിശ്രമം. പദയാത്ര വൈകിട്ട് 4 ന് നെയ്യാറ്റിൻകരയിലെത്തും 7 ന് നേമത്ത് സമാപിക്കും. വെള്ളായണി കാർഷിക കോളേജ് കോമ്പൗണ്ടിലാണ് രാത്രി വിശ്രമം.
12ന് രാവിലെ 7ന് വെള്ളായണി ജംഗ്‌ഷനിൽ യാത്ര പുനരാരംഭിക്കും. 11ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പ്രഭാത വിശ്രമം . വൈകിട്ട് 4ന് പട്ടത്ത് പുനരാംരംഭിക്കും. വൈകിട്ട് 7ന് കഴക്കൂട്ടത്ത് സമാപനം. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിലാണ് രാത്രി വിശ്രമം. 13ന് രാവിലെ 7ന് കഴക്കൂട്ടത്ത് നിന്ന് പദയാത്ര ആരംഭിക്കും. 11ന് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ വിശ്രമം. വൈകിട്ട് 4ന് മാമത്ത് നിന്ന് യാത്ര തുടരും. രാത്രി 7ന് കല്ലമ്പലത്തെത്തും. 14ന് രാവിലെ 7ന് നവായിക്കുളത്ത് നിന്ന് പദയാത്ര ആരംഭിക്കും.തുടർന്ന് കടമ്പാട്ടുകോണത്ത് നിന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും. ദിവസവും രണ്ടു ഘട്ടങ്ങളിലായി 25 കിലോമീറ്റർ ദൂരമാണ് പദയാത്രികർ പിന്നിടുക. രാഹുൽഗാന്ധിയോടൊപ്പം 300 സ്ഥിരം പദയാത്രികർ ഉണ്ടാകും. എം. വിൻസന്റ് എം.എൽ എ. എം.എ. വാഹിദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.