onam-kit

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് ആറ് മണിവരെ 81,67,537 (88.22%) ഓണക്കിറ്റുകൾ വിതരണം ചെയ്‌തതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മ‌ഞ്ഞ കാർഡിൽ 5,68,657 (96.46%), പിങ്ക് കാർഡിൽ 33,82,095 (96.82%), നീല കാർഡിൽ 21,03,978 (89.62%), വെള്ള കാർഡിൽ 21,12,807 (74.9%) കിറ്റുകളാണ് വിതരണം ചെയ്‌തത്. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 753 വ്യാപാരികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.