onam

കിളിമാനൂർ : കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം കിളിമാനൂർ ചക്കുളത്തമ്മ സഞ്ജീവനി ആശ്രമത്തിൽ സംഘടിപ്പിച്ചു.അസോസിയഷൻ താലൂക്ക് പ്രസിഡന്റ് ആർ.കോമളൻനായർ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടി മുൻ റൂറൽ റിട്ട.എസ്.പി പി.കെ ലംബോധരൻ നായർ ഉദ്ഘാടനം ചെയ്തു.സംസ്ഥാനസെക്രട്ടറി കെ.മണികണ്ഠൻ നായരും കിളിമാനൂർ സി.ഐ സനൂജും അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ രാജൻ കിളിമാനൂരിനെ റിട്ട:റൂറൽ എസ്.പി പി.കെ ലംബോധരൻനായരും,കെ.ബാബുവിനെ കിളിമാനൂർ സി.ഐ സനൂജും പൊന്നാട അണിയിച്ചു. ചക്കുളത്തമ വൃദ്ധ സദനം പ്രസിഡന്റ് എൻ.ശിവദാസിനെയും സെക്രട്ടറി സതീന്ദ്രനാഥിനെയും അസോസിയേഷൻ ഭാരവാഹികൾ പൊന്നാട അണിയിച്ചു. ആർ.എസ്.അനിൽ സ്വാഗതവും സവാദ്ഖാൻ നന്ദിയും പറഞ്ഞു.