
വെഞ്ഞാറമൂട്:വാമനപുരം മണ്ഡലത്തിൽ രണ്ട് പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കീഴായിക്കോണത്ത് അഗ്നിനിരക്ഷാ നിലയത്തിനായും വാമനപുരം ബ്ലോക്ക് ഓഫീസിനു സമീപം പൊതുമരാമത്ത് വകുപ്പ് ഗസറ്റ് ഹൗസിന്റെയും നിർമ്മാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ഡി.കെ.മുരളിഎം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എ.എ.റഹിം എം.പി മുഖ്യ പ്രഭാഷണം നടത്തി.ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഡയറക്ടർ ബി.സന്ധ്യ,നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം,വൈസ് പ്രസിഡന്റ് എസ്.എം.റാസി,ജില്ലാ പഞ്ചായത്തംഗം കെ.ഷീലാ കുമാരി,നെല്ലനാട് പഞ്ചായത്ത് വൈസ് പ്രഡിഡന്റ് കീഴായിക്കോണം സോമൻ,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അസീനാ ബീവി,അരുണാ സി.ബാലൻ,ബ്ലോക്ക് പഞ്ചായത്തംഗം വൈ.ശോഭകുമാർ,നെല്ലനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സജീന.എഫ്,ഇ.എ സലിം, എ.എം റൈസ്,പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ബീന എന്നിവർ സംസാരിച്ചു.