
കല്ലമ്പലം : കെ.ടി.സി.ടി സ്വലാഹിയ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്ന അദ്ധ്യാപക ദിനാചരണം കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഓണമ്പള്ളി അബ്ദുൽ സത്താർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്.രാധാകൃഷ്ണൻ അനുസ്മരണം,പോസ്റ്റർ പ്രദർശനം, അദ്ധ്യാപകദിന സെമിനാർ,അദ്ധ്യാപകരെ ആദരിക്കൽ തുടങ്ങിയവ നടന്നു. ഡോ. പി.ജെ. നഹാസ് മുഖ്യാതിഥിയായി. ജെ.ഷാഹുദ്ദീൻ, ജെ.ബി. നവാസ്, റഫീഖ് മന്നാനി,അനീസ് മൗലവി, സിറാജുദ്ദീൻ ബാഖവി, വണ്ണപ്പുറം അസീസ് മൗലവി,അനസ് മൗലവി, അസീം മൗലവി, ഇഖ്ബാൽ കടുവയിൽ തുടങ്ങിയവർ പങ്കെടുത്തു.വിദ്യാർത്ഥികൾക്കുള്ള സ്പോർട്സ് കിറ്റുകളുടെയും, ജഴ്സികളുടെയും വിതരണം ഓണമ്പള്ളി അബ്ദുൽ സത്താർ മൗലവി നിർവഹിച്ചു.