തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനമായ കനകക്കുന്ന് ശ്രീനാരായണ ഗുരു വിശ്വസംസ്‌കാര ഭവനിൽ 168-ാമത് ഗുരുദേവജയന്തി ആഘോഷം 10ന് നടക്കും. പുലർച്ചെ 4.30ന് ശാന്തി ഹോമം, 5.30ന് ഗുരു പൂജ. തുടർന്ന് ഗുരുദേവ കൃതിയുടെ പാരായണം. 11.30ന് മഹാഗുരു പൂജയും അന്നദാനവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: സ്വാമി ശങ്കരാനന്ദ (949759347).