കുളത്തൂർ:ശ്രീനാരായണ ഗുരുദേവ ജയന്തി എസ്.എൻ.ഡി.പി യോഗം കുളത്തൂർ കുന്നത്തോട് ശാഖയിൽ 9 ,10 തീയതികളിൽ ആഘോഷിക്കും. 9 ന് ഉച്ചയ്ക്ക് 2 മുതൽ 6 വരെ വിവിധ കലാകായിക മത്സരങ്ങൾ.10 ന് രാവിലെ 8 ന് പതാക ഉയർത്തൽ തുടർന്ന് ഗുരുപൂജ. ഉച്ചയ്ക്ക് 2 .30 ന് ഘോഷയാത്ര.വൈകിട്ട് 5 .30 ന് ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് കാട്ടിൽ ചന്ദ്രൻ അദ്ധ്യക്ഷതവഹിക്കും.ശാഖാ സെക്രട്ടറി രമേശൻ തെക്കേയറ്റം സ്വാഗതം പറയുന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,ആത്മീയ ആചാര്യൻ തളനാട് ചന്ദ്രശേഖരൻ നായർ, പി.എസ്.സി. അംഗം രമ്യ, എച്ച്.ഐ. വിഷ്ണു സത്യദേവൻ, കൗൺസിലർ നാജ, ഡയറക്ടർ ബോർഡ് മെമ്പർ കെ.വി.അനിൽകുമാർ, കൺവീനർ ബിജു എന്നിവർ സംസാരിക്കും.ജയന്തി വിശേഷാൽ പൂജകൾ ധർമ്മരാജൻ ജോത്സ്യന്റെ മുഖ്യ കാർമികത്വത്തിലാണ് നടക്കുന്നതെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.