
പാറശാല: ഭാരതത്തെ ഒന്നായി കാണാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ' ഒരാറ്റ ജനത ഒരൊറ്റ ഇന്ത്യ ' എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനുള്ള യാത്രയ്‌ക്കിടെ കളിയിക്കാവിള പി.പി.എം ജംഗ്ഷനിൽ ഭാരത് ജോഡോ യാത്രയുടെ ഓർമ്മ ഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാരത് ജോഡോ യാത്രയുടെ പാറശാല നിയോജക മണ്ഡലം കോ - ഓർഡിനേറ്റർ ആർ. വത്സലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി. ജോർജ്, ടി.കെ. വിശ്വംഭരൻ, കൊറ്റാമം വിനോദ്, ആടുമാൻകാട് സുരേഷ്, മഹിളകുമാരി, കൊറ്റാമം മോഹനൻ, എച്ച്. ശശി, ജയറാം, വിജയൻ, സെയ്ദലി തുടങ്ങിയവർ പങ്കെടുത്തു.