onam

തിരുവനന്തപുരം: ആഘോഷങ്ങളുടെ പൂത്തിരികത്തിച്ച് വീണ്ടും പൊന്നോണമെത്തി. സമൃദ്ധിയുടെയും നന്മയുടെയും സന്ദേശവുമായി മഹാബലി എത്തുകയായി. കൊവി‍ഡ് ഇല്ലാതാക്കിയ ഒത്തുചേരലുകൾ വീണ്ടും സജീവമായതാണ് ഇത്തവണത്തെ പ്രത്യേകത. സർക്കാരിന്റെ ഓണം വാരാഘോഷവും സാംസ്‌കാരിക സംഘടനകളുടെ ഓണാഘോഷങ്ങളുമെല്ലാം പതിവിലേറെ ഉത്സവലഹരിയിലാണ്. നാട്ടിലെത്തി ഓണം ആഘോഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഭൂരിപക്ഷം പ്രവാസികളും. കൊവിഡ് മൂലം കഠിനദുരിതത്തിലായ കച്ചവടക്കാരും തൊഴിലാളികളുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഇക്കുറി ഓണത്തെ വരവേറ്റത്.

 രാ​ഷ്‌​ട്ര​പ​തി​യും​ ​ഉ​പ​രാ​ഷ്‌​ട്ര​പ​തി​യും ഓ​ണാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു

രാ​ഷ്‌​ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​വും​ ​ഉ​പ​രാ​ഷ്‌​ട്ര​പ​തി​ ​ജ​ഗ്‌​ദീ​പ് ​ധ​ൻ​ക​റും​ ​എ​ല്ലാ​മ​ല​യാ​ളി​ക​ൾ​ക്കും​ ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.
വി​ള​വെ​ടു​പ്പി​ന്റെ​ ​അ​ട​യാ​ള​മാ​യ​ ​ഓ​ണം​ ​ക​ർ​ഷ​ക​രു​ടെ​ ​ക​ഠി​നാ​ധ്വാ​ന​ത്തെ​ ​ബ​ഹു​മാ​നി​ക്കാ​നും​ ​പ്ര​കൃ​തി​ ​മാ​താ​വി​നോ​ടു​ള്ള​ ​ന​ന്ദി​ ​പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള​ ​അ​വ​സ​ര​മാ​ണെ​ന്നും​ ​രാ​ഷ്‌​ട്ര​പ​തി​ ​പ​റ​ഞ്ഞു.​ഐ​ക്യ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​ഇ​ന്ത്യ​യെ​ ​മി​ക​ച്ച​ ​രാ​ഷ്ട്ര​മാ​ക്കി​ ​മാ​റ്റാ​നും​ ​ഓ​ണ​ദി​ന​ത്തി​ൽ​ ​പ്ര​തി​ജ്ഞ​യെ​ടു​ക്കാ​ൻ​ ​രാ​ഷ്‌​ട്ര​പ​തി​ ​ആ​ഹ്വാ​നം​ ​ചെ​യ്‌​തു.

സ​ത്യ​സ​ന്ധ​ത,​അ​നു​ക​മ്പ,​ ​ത്യാ​ഗം​ ​തു​ട​ങ്ങി​യ​ ​മൂ​ല്യ​ങ്ങ​ളു​ടെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ​ഓ​ണ​മെ​ന്ന് ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​ജ​ഗ്ദീ​പ് ​ധ​ൻ​ക​ർ​ ​പ​റ​ഞ്ഞു.​ ​ഓ​ണ​ത്തി​ന്റെ​ ​ചൈ​ത​ന്യം​ ​എ​ല്ലാ​വ​രു​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​സ​മാ​ധാ​ന​വും​ ​ഐ​ശ്വ​ര്യ​വും​ ​സ​ന്തോ​ഷ​വും​ ​കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​ശം​സി​ച്ചു.

 ഐ​ശ്വ​ര്യ​ത്തി​ന്റെ​ ​ഓ​ണം ആ​ശം​സി​ച്ച് ​ഗ​വ​ർ​ണർ

​മ​ന​സു​ക​ളി​ൽ​ ​സ​മ​ത്വ​വും​ ​ഐ​ശ്വ​ര്യ​വും​ ​ഒ​രു​മ​യും​ ​നി​റ​ഞ്ഞ​ ​ന​ല്ല​കാ​ല​ത്തി​ന്റെ​ ​ഓ​ർ​മ്മ​ ​നി​റ​യ്ക്കു​ന്ന​ ​ആ​ഘോ​ഷ​മാ​ണ് ​ഓ​ണ​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ന്റെ​ ​ഒ​രു​മ​ ​സ്‌​നേ​ഹ​സ​ന്ദേ​ശ​മാ​യി​ ​ലോ​ക​മെ​ങ്ങു​മെ​ത്തി​ക്കാ​ൻ​ ​കൈ​കോ​ർ​ക്ക​ണ​മെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.

 മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ണാ​ശംസ

​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ഭേ​ദ​ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി​ ​മ​നു​ഷ്യ​മ​ന​സു​ക​ളു​ടെ​ ​ഒ​രു​മ​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​ ​സ​ങ്ക​ൽ​പ​മാ​ണ് ​ഓ​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​സ​മൃ​ദ്ധി​യു​ടെ​യും​ ​ഐ​ശ്യ​ത്തി​ന്റെ​യും​ ​സ​മാ​ധാ​ന​ത്തി​ന്റെ​യും​ ​സ്വ​പ്ന​ങ്ങ​ളു​ടെ​ ​സാ​ക്ഷാ​ത്കാ​ര​മാ​യാ​ണ് ​മ​ല​യാ​ളി​ ​ഓ​ണ​ത്തെ​ ​കാ​ണു​ന്ന​ത്.​അ​സ​മ​ത്വ​മി​ല്ലാ​തെ​ ​മ​നു​ഷ്യ​രെ​ല്ലാം​ ​തു​ല്യ​രാ​യി​ ​പു​ല​രേ​ണ്ട​തു​മാ​യ​ ​ഒ​രു​കാ​ലം​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​ഓ​ണ​സ​ങ്ക​ൽ​പം​ ​ന​മ്മോ​ടു​ ​പ​റ​യു​ന്നു.​ആ​ ​നി​ല​യ്‌​ക്ക് ​ഓ​ണ​ത്തെ​ ​ഉ​ൾ​ക്കൊ​ള്ളാ​നും​ ​ഒ​രു​മി​ക്കാ​നും​ ​ക​ഴി​യ​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​യും​ ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ജാ​തി​മ​ത​വ​ർ​ണ​ ​ചി​ന്ത​ക​ൾ​ക്ക​പ്പു​റം​ ​ന​മ്മ​ളൊ​ന്ന് ​എ​ന്ന​ ​സ​ന്ദേ​ശം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ​മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​‍​ഞ്ഞു.

 പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ഓ​ണാ​ശംസ

കേ​ര​ളീ​യ​ർ​ക്ക് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​വെ​റു​പ്പും​ ​വി​ദ്വേ​ഷ​വും​ ​ശ​ത്രു​ത​യും​ ​സ​മൂ​ഹ​ത്തി​ൽ​ ​വ്യാ​പ​ക​മാ​കു​ന്ന​ ​കാ​ല​ത്ത് ​ഒ​ന്നി​ച്ചു​ ​നി​ൽ​ക്കു​ക,​ ​ഒ​ന്നി​ച്ച് ​ചു​വ​ടു​വ​യ്ക്കു​ക​ ​എ​ന്ന​ ​സ​ന്ദേ​ശ​മാ​ണ് ​ഓ​ണം​ ​ന​ൽ​കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​‍​ഞ്ഞു.