
മുടപുരം: അഴൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പി ച്ചുവരുന്ന 'ഓണപ്പൊലിമ 2022 ' എന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി അഴൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച അത്ത പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം അഴൂർ പി. എച്ച്.സിക്കും രണ്ടാം സ്ഥാനം കുടുംബശ്രീ സി.ഡി.എസ്, - അങ്കണവാടി മേഖലയ്ക്കും ലഭിച്ചു. പരിപാടിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാജഹാൻ, സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു, മെഡിക്കൽ ഓഫീസർ ഡോ. പത്മപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.