
നെയ്യാറ്റിൻകര:ആലുംമൂട് പൗരാവലിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന് ഓണക്കാഴ്ച സമർപ്പിച്ചു.ആലുംമൂട് വേട്ടക്കളം നാഗരാജ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാഴ്ച കുലയും പച്ചക്കറിയും മഞ്ഞകോടിയും ഓണ വിഭവങ്ങളുമായാണ് ക്ഷേത്രത്തിലെത്തിയത്.ആലുംമൂട് വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ്,എസ്.കെ ജയകുമാർ,ശബരീനാഥ് രാധാകൃഷ്ണൻ,ശങ്കരൻ,ബാലൻ,മണികണ്ഠൻ,സുനിൽ മഞ്ചത്തല എന്നിവർ നേതൃത്വം നൽകി.