bike

വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപം വിളയിൽവീട്ടിൽ ദാസിന്റെ മകൻ അഖിൽ (കുഞ്ഞുമോൻ,​ 24) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ കുറ്റിമൂട് സ്വദേശി മെൽവിനാണ് (23) പരിക്കേറ്റത്. ഇന്നലെ രാത്രി 10.30ഓടെ സംസ്ഥാന പാതയിൽ കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്ന് വെഞ്ഞാറമൂട്ടിലേക്ക് വരുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വന്ന കടയ്ക്കൽ സ്വദേശി അൻസാരി ഓടിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. കാരേറ്റിൽ പ്രവർത്തിക്കുന്ന അപ്ഹോൽസറി കടയിലെ ജീവനക്കാരനാണ് അഖിൽ.

 ഫോട്ടോ കാപ്ഷൻ - - - - അഖിൽ